
സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുപ്പുമേധാവികള്‍ക്ക് ധനവകുപ്പിന്റെ നിര്‍ദേശം. കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടി.
സര്‍ക്കാര്‍വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ശമ്പളവിതരണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നാണ് ധനവകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.......
രണ്ടരലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപം വരുന്ന ജീവനക്കാരന്റെ പി.എഫ്. അക്കൗണ്ട് രണ്ടായി വിഭജിക്കണം. രണ്ടരലക്ഷം രൂപവരെ നികുതിരഹിത അക്കൗണ്ടിലേക്കും അധികമുള്ള നിക്ഷേപം നികുതി ഈടാക്കുന്ന അക്കൗണ്ടിലേക്കും മാറ്റണം.ഓരോ വര്‍ഷത്തെയും അധികനിക്ഷേപം നികുതി ഈടാക്കുന്ന പി.എഫ്. അക്കൗണ്ടില്‍ത്തന്നെ നിലനിര്‍ത്തും. ഇതിന് ഓരോ വര്‍ഷവും ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കണം. പി.എഫ്. നിക്ഷേപത്തിന് കൂട്ടുപലിശയാണ് കണക്കാക്കാറുള്ളത്. അതിനാല്‍, വര്‍ഷം കൂടുന്തോറും നല്‍കേണ്ട നികുതിയുടെ തോതും കൂടും. ......
നികുതി വന്നാല്‍
സര്‍ക്കാര്‍-പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കാന്‍ പരിധിയില്ല. പി.എഫില്‍ ജീവനക്കാര്‍ക്ക് അവരുടെ വിഹിതം എത്രവേണമെങ്കിലും ഉയര്‍ത്താം. ഇതുവരെ ഈ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി ബാധകമായിരുന്നില്ല.
പത്തുവര്‍ഷം കഴിഞ്ഞാല്‍ പി.എഫ്. നിക്ഷേപത്തില്‍നിന്ന് ഒരു വിഹിതം പിന്‍വലിക്കാം. പിന്‍വലിക്കുന്ന തുക തിരിച്ചടയ്‌ക്കേണ്ടതില്ല.
ഈ സാധ്യതയും പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നല്‍കേണ്ടെന്ന ഇളവും ഉള്ളതിനാല്‍ പരമാവധി തുക പി.എഫിലേക്കു നല്‍കുക എന്ന രീതി സര്‍ക്കാര്‍-പൊതുമേഖലാ ജീവനക്കാര്‍ സ്വീകരിക്കാറുണ്ട്. നികുതി നല്‍കേണ്ടിവരുന്നതോടെ പി.എഫിലെ അധികനിക്ഷേപത്തില്‍ ജീവനക്കാര്‍ക്കുള്ള താത്പര്യം കുറയും. പി.എഫിനെക്കാളും ...
ഉയര്‍ന്ന പലിശയും വരുമാനസാധ്യതയുമുള്ള മേഖലകളിലേക്ക് ഈ നിക്ഷേപം മാറും.
ഉയര്‍ന്ന പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് ആദായനികുതി ബാധകമാക്കുമെന്ന് 2021-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇതിനായി ആദായനികുതി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷംമുതലുള്ള നികുതി പിടിക്കാന്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ധനവകുപ്പ് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
നികുതി ആര്‍ക്കൊക്കെ
വര്‍ഷം രണ്ടരലക്ഷം രൂപവരെയുള്ള പി.എഫ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി വേണ്ട. അധികംവരുന്ന നിക്ഷേപം പ്രത്യേകം അക്കൗണ്ടില്‍ ഉള്‍പ്പെടുത്തി അതിന് ലഭിക്കുന്ന പലിശയ്ക്ക് ഓരോവര്‍ഷവും നികുതി നല്‍കേണ്ടിവരും. സര്‍ക്കാര്‍ജീവനക്കാരുടെ പി.എഫിലേക്ക് തൊഴിലുടമയുടെ വിഹിതമില്ല. നികുതിയില്ലാത്ത നിക്ഷേപത്തിന്റെ പരിധി അഞ്ചുലക്ഷമാണ്. എന്നാല്‍, ഡി.എ. കുടിശ്ശിക, ശമ്പളക്കുടിശ്ശിക എന്നിവ പി.എഫില്‍ ലയിപ്പിക്കുമ്പോഴും അഞ്ചുലക്ഷംതന്നെയായിരിക്കും നികുതിരഹിത നിക്ഷേപപരിധി. 2021 മാര്‍ച്ച് ഒന്നുമുതല്‍ പി.എഫ്. നിക്ഷേപത്തിന് നികുതി ബാധകമായിരിക്കുമെന്ന് ധനവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
0 comments:
Post a Comment
കമന്റ് ചെയ്യൂ