What's New Important Orders /Circulars Here | Education Calendar 2023-24 Revised | MEDiSEP Mobile Application | Visit :GHS MUTTOM BLOG . IN

DSC- Digital Signature installation in Ubuntu 20.04


    Additional settings required to run 20.04 Digital Signature Device on the latest Ubuntu version of Kite.

    ആദ്യം 18.04ടൂൾ ഇൻസ്റ്റാൾ ചെയ്തു നോക്കുക..അതിന്  ഇവിടെ  ചേർത്തിരിക്കുന്ന DSC Signer Tool ഡൗൺലോഡ്  ചെയ്യുക ..തുടർന്ന് ഡൗൺലോഡ് ചെയ്ത ഫയൽ എക്സ്ട്രാക്റ്റ് ചെയ്യുക  ( ഡൗൺലോഡ് ചെയ്ത ഫയലിൽ റൈറ്റ് ക്ലിക്ക് ചെയ്തു വരുന്ന വിൻഡോയിൽ Extract Here ) എക്സ്ട്രാക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു പുതിയ ഫോൾഡർ വരും. അതു തുറക്കുക setup.shഎന്ന ഫയൽ ഡബിൾ ക്ലിക്ക് ചെയ്യുക അപ്പോൾ വരുന്ന വിൻഡോയിൽ റൺ ഇൻ ടെർമിനൽ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക  അപ്പോൾ  ടെർമിനൽ വിൻഡോ ഓപനായി സിസ്റ്റം  പാസ്‍വേഡ്  ചോദിക്കും. അത് നൽകി Enter KEY അമർത്തുക.ഏതാനും നിമിഷങ്ങൾ കഴിഞ്ഞാൽ ഇൻസ്റ്റലേഷൻ പൂർത്തിയാകും
    തുടർന്ന് സിസ്റ്റം Restart  നൽകുക ..





    ➤ഡി.എസ്.സി പ്രവർത്തിക്കുന്നില്ലെങ്കിൽ ...
    NICD Sign ഡൗൺലോഡ് ചെയ്യുക.ഈ ഫയൽ Downloads എന്ന ഫോൾഡറിലാണ്  സേവ് ചെയ്യപ്പെടുന്നത്.തുടർന്ന് അപ്ലിക്കേഷനിൽ പോയി ആക്സസറീസ് എന്ന മെനുവിലെ ടെക്സ്റ്റ് എഡിറ്റർ (Text Editor ) തുറക്കുക..ഇവിടെ File -Save as  എന്ന മെനു എടുത്ത് ഡെസ്കടോപ്പിൽ NICDSign.desktop എന്ന പേരിൽ ഈ ഫയൽ സേവ് ചെയ്യണം.

    അടുത്തതായി Downloads (Home )  എന്ന ഫോർഡർ തുറന്ന് റൈറ്റ് ക്ലിക്ക് ചെയ്യുക.അതിൽ  Open in terminal എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക ..ടെർമിനൽ ഓപ്പൺ  ആയി വരും.അവിടെ താഴെ  നൽകിയിട്ടുള്ള കമാൻഡ് ടൈപ്പ് ചെയ്തു / കോപ്പി പേസ്റ്റ്...  അപ്പോൾ സിസ്റ്റം പാസ്‌വേഡ് ചോദിക്കും സിസ്റ്റം പാസ്സ്‌വേർഡ് നൽകി  Enter Key അമർത്തുക  

     
    sudo dpkg -i NICDSign.deb


    ഇൻസ്റ്റാൾ പൂർണ്ണമാകുന്നത് വരെ വെയിറ്റ് ചെയ്യുക .. ഇപ്പോൾ DSC പ്രവർത്തിക്കുന്നതായി കാണാം ..ഇല്ലെങ്കിൽ  സിസ്റ്റം Restart നൽകുമല്ലോ ..തുടർന്ന് താഴെ ചേർത്തിരിക്കുന്ന വിവരങ്ങൾ കൂടി അപ്ഡേറ്റ് ചെയ്യുക ..

    Application-System Tools-Preferences-Startup Applications എടുത്തു വലതു ഭാഗത്ത് കാണുന്ന ആഡ് ബട്ടൺ ക്ലിക്ക് ചെയ്യണം.അപ്പോൾ വരുന്ന വിൻഡോയിൽ 

    Name-NICDSign

    Command: /opt/nic/NICDSign/DSCService.sh


    എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.Comment എന്ന അവസാന ബോക്സിൽ ഒന്നും  നൽകേണ്ടതില്ല ..
    ഇനി സിസ്റ്റം Restart  നൽകിയിട്ട് ശ്രമിക്കു ...


    0 comments:

    Post a Comment

    കമന്റ് ചെയ്യൂ

     
    antroid store
    Computer Price List
     Telephone & School Code Directory
    Mozilla Fiefox Download
    java
    google chrome

    Email Subscription

    Enter your email address:

    powered by Surfing Waves

    GPF PIN Finder