പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ എസ്സിഇആർടി ആരംഭിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജ്ഞാനത്തിന്റെ വിവിധ മേഖലകളിലുണ്ടായ വികസനം കണക്കിലെടുത്താണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുക. ഇതിന്റെ ഭാഗമായി സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോർ കമ്മിറ്റിയും രൂപീകരിച്ച് സമിതിയുടെ തീരുമാനപ്രകാരം തുടർ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ അഭിപ്രായവും നിർദ്ദേശങ്ങളും അറിയുന്നതിനായി പൊതു ചർച്ചകൾ സംഘടിപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു .അതിന്റെ ഭാഗമായി ഒരു കൈപ്പുസ്തകം ചർച്ചകൾ സാധ്യമാക്കുന്നതിനായി എസ്സിഇആർടി തയ്യാറാക്കിയിട്ടുണ്ട് ഹാൻഡ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
0 comments:
Post a Comment
കമന്റ് ചെയ്യൂ